d

അരിയല്ലൂർ: മുതിർന്ന എൻ.സി.പി (എസ്) നേതാവും വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റുമായ മംഗലശ്ശേരി കേശവന്റെ 70ാം പിറന്നാൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവരും പങ്കെടുത്തു. എൻ.സി.പി (എസ്) ജില്ലാ സെക്രട്ടറി ടി.പി. വിജയൻ പൊന്നാട അണിയിച്ചു. പ്രവാസി ജില്ലാ പ്രസിഡന്റ് ബാവ കുമ്മനാരി, കെ. വിശ്വനാഥൻ, എം. വത്സല വേണുഗോപാൽ, കെ. അബ്ദുൽ റഹ്മാൻ , ഒ.ബാലൻ, കെ. പുരുഷോത്തമൻ, കെ. അബ്ദുൽ മജീദ്, പി. ദാമോദരൻ, വി.വേലായുധൻ, സി. കരുണൻ. എ.എം സോമൻ തുടങ്ങിയവർ സംസാരിച്ചു.