
എടക്കര: ചുങ്കത്തറ മണലിയിലെ പൂച്ചക്കാടൻ സുശീലയ്ക്കായി ടീക്ക് സിറ്റി ലയൺസ് ക്ലബും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ലയൺസ് മൾട്ടിപ്പിൾ ചെയർപേഴ്സൻ സുഷമ നന്ദകുമാർ നിർവഹിച്ചു.ക്ലബ് പ്രസിഡന്റ് ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റീജനൽ ചെയർമാൻ ജോർജ് വർഗീസ് , സോൺ ചെയർമാൻ സി.ബിനുകുമാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, ഡിസ്ട്രിക് ചെയർമാൻ അഡ്വ: പി.കെ. സോമൻ , ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.