
മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി നടത്തിയ വളകിലുക്കം ദ്വിദിന ശിൽപ്പശാല സമാപിച്ചു. പത്തോളം മേഖലകളിൽ സൗജന്യ പരിശീലനം നടത്തി. വളകിലുക്കം ദ്വിദിന ശിൽപശാല സമാപന സദസ് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ദയാനന്ദൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ മലയിൽ ഹംസ അദ്ധ്യക്ഷത വഹിച്ചു. ശിൽപശാലയ്ക്ക് മുൻ ഡി.ഡി.ഇ സഫറുള്ള, സംഗീതജ്ഞൻ ബാബുരാജ് കോട്ടക്കുന്ന്, കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി, നാടകാചാര്യൻ എൻ.ബി.എ ഹമീദ്, കവി മുരളീധരൻ കൊല്ലത്ത്, വർക്ക് എഡ്യൂക്കേഷൻ ടീച്ചർ ദിവ്യമോൾ തുടങ്ങിയവർ നേതൃത്വം നൽകി.