vallathol-

തിരൂർ - മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷവും

വിരമിക്കുന്ന അദ്ധ്യാപകൻ കെ. ബാബുവിനുള്ള യാത്രയയപ്പും എൽ.എസ്.എസ് യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർഥി പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി കുഞ്ഞുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ. കെ.ടി ജലീൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രശസ്ത കലാകരൻ ഫിറോസ് ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.എൽ.എസ്.എസ് യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് തിരൂർ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.