
വളാഞ്ചേരി: സംസ്ഥാന സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്ന 700 ഹാജിമാർക്ക് ഹജ്ജ് സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു. പുത്തനത്താണി സിപിഎ കോളജിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം കെ.എം.ഖാസിം കോയ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെയ്നിങ് ഓർഗനൈസർ കെ.ടി അമാനുല്ല ക്ലാസ് നയിച്ചു. ഡോ.ഹുസൈൻ രണ്ടത്താണി, മുഹമ്മദലി ബാഖവി, കണ്ണിയൻ മുഹമ്മദലി, ടി.പി ഷാജു റഹ്മാൻ, അഹമ്മദ് കുട്ടി ഒതുക്കുങ്ങൽ, നസീർ തിരൂർക്കാട്, അബ്ദുൽ ഹക്കീം, ഷാഹിദ് റഫീഖ്, പി.പി.എം. മുസ്തഫ, അബ്ദുൽ കരീം, എൻ.കെ.അഹമ്മദ്, അലവി കോഡൂർ, ടി.അബ്ദുല്ല, മുസ്തഫ ചാലിൽ എന്നിവർ പ്രസംഗിച്ചു.