poliyo

വണ്ടൂർ: ദേശീയ പോളിയോ നിർമാർജ്ജന യജ്ഞം പോളിയോ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വണ്ടൂർ താലൂക്ക് ഹോസ്പിറ്റലിൽ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്‌ക്കർ ഉദ്ഘാടനം നിർവഹിച്ചു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് പറ്റിക്കാടൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ശിവശങ്കരൻ, വണ്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി.പി.ജാഫർ, മെഡിക്കൽ ഓഫീസർ ഡോ.പി.ഉമ്മർ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദലി എന്നിവർ പങ്കെടുത്തു.