s

നിലമ്പൂർ : കുടുംബശ്രീ ജില്ലാ മിഷൻ നിലമ്പൂർ ട്രൈബൽ സ്‌പെഷ്യൽ പ്രൊജക്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ യുവജനസംഗമം നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ പി. വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കിറ്റ് വിതരണവും നടന്നു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അദ്ധ്യക്ഷത വഹിച്ചു. ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗമായ പി. കെ. സൈനബ മുഖ്യാതിഥിയായി. 43 യൂത്ത് ക്ലബ്ബുകളുടെയും ജില്ലാ ട്രൈബൽ ടീമിന്റെയും ജെഴ്സിയുടെ പ്രകാശനവും നടന്നു.