centre

പെരിന്തൽമണ്ണ: കരിയർ കൗൺസിലിംഗ് സെന്റർ എജുമെന്റും താഴെക്കോട് സിമിലിയ ഹോമിയോ ക്ലിനിക്കും സംയുക്തമായി വിദ്യാർഥികൾക്ക് വേണ്ടിയുള്ള കറക്ഷൻ ആന്റ് ഗൈഡൻസ് സെന്റർ ആരംഭിച്ചു. മീറ്റിംഗ് പെരിന്തൽമണ്ണ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.നഈമു റഹുമാൻ ഉദ്ഘാടനം ചെയ്തു. ഡോ.ജാഫർ അദ്ധ്യക്ഷത വഹിച്ചു. ഡോ.അഷീഖ, ഡോ.അഖില ഹാദിയ, ഡോ.ആദിൽ ഫർസാൻ, കരിയർ ആചാര്യ ജമാലുദീൻ മാളിക്കുന്ന്, ഡോ.ഹനീഫ് എന്നിവർ സംസാരിച്ചു. ഡയറക്ടർ മുസ്തഫ സ്വാഗതവും ഇ.ആർ.അലി നന്ദിയും പറഞ്ഞു.