school

ചങ്ങരംകുളം: ചിയ്യാനൂർ എ.എൽ.പി സ്‌കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും വാർഷികാഘോഷവും മാർച്ച് ഏഴിന് നടക്കും. പരിപാടി പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അബ്ദുൽ മജീദ് സ്വാഗതം പറയുന്ന ചടങ്ങിൽ ആലകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷെഹീർ അദ്ധ്യക്ഷത വഹിക്കും. ഗാനമേള, സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ, ഉദ്ഘാടന സമ്മേളനം, എൽ.എസ്.എസ് നേടിയ കുട്ടികളുടെ അനുമോദനം. നവതി പതിപ്പുകളുടെ പ്രകാശനം തുടങ്ങിയ പരിപാടികൾ നടക്കും. ചടങ്ങിൽ ജനപ്രതിനിധികളും അദ്ധ്യാപകരും, സ്‌കൂൾ ഭാരവാഹികളും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.