
ചങ്ങരംകുളം: കോൺഗ്രസ് പ്രവർത്തകനായിരുന്ന ഫിറോസ് മൂച്ചിക്കലിന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചിച്ച് അനുസ്മരണം സംഘടിപ്പിച്ചു. നന്നമുക്ക് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ടീം സൈബർ കോൺഗ്രസ് ചങ്ങരംകുളവും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ചങ്ങരംകുളം ഇന്ദിരഭവനിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി കെ.പി.സി.സി ഐ.ടി. സെൽ കൺവീനർ ഡോ.സരിൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ നന്നംമുക്ക് സ്വാഗതം പറഞ്ഞ പരിപാടിയിൽ രഞ്ജിത്ത് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. സിദ്ധിക് പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.കാദർ, ഷാനവാസ് വട്ടത്തൂർ, വിറളിപുറം നവാസ്, സാദിക്ക് നെച്ചിക്കൽ, വി.കെ.എം. നൗഷാദ്, കണ്ണൻ നമ്പ്യാർ, അർഷാദ് മണാളത്ത്, മുരളി കല്ലൂർമ്മ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അനീഷ് മൂക്കുതല നന്ദി പറഞ്ഞു