art-cafe

വളാഞ്ചേരി: വായനശാലകളും കളി മൈതാനങ്ങളും കുറഞ്ഞപ്പോഴാണ് യുവതലമുറ മയക്കുമരുന്നിലേക്കും തീവ്രവാദങ്ങളിലേക്കും തിരിഞ്ഞെതെന്ന് ഡോ. കെ.ടി ജലീൽ എം.എൽ.എ. വളാഞ്ചേരിയിൽ ഐമാക്ക് സംഘടിപ്പിച്ച ആർട്ട് കഫേയിൽ അർഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവൽ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജലീൽ. ചടങ്ങിൽ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ സക്കരിയ, ഡോ. എൻ.എം.മുജീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥികളായി. പ്രസാദ് കൊടിഞ്ഞി നോവൽ നിരൂപണം നടത്തി. അർഷാദ് ബത്തേരി എഴുത്തനുഭവം പങ്കുവെച്ചു. അഷ്റഫലി കാളിയത്ത്. മനോഹർ തോമസ്, കെ.പി. സലാം, മെറീഷ് ടി.പി, ഡോ. റിയാസ് കെ.ടി, വി.പി.എം.സാലിഹ്, ഡോ.ഹാരിസ്, എൻ. അബ്ദുൽ ജബ്ബാർ, മനോജ് ബാബു, കാവ്യ ഹരിദാസ്, മജീദ് പുറമണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. മുനവ്വർ വളാഞ്ചേരി സ്വാഗതവും നാസർ ഇരിമ്പിളിയം നന്ദിയും പറഞ്ഞു.