
വണ്ടൂർ: മുജാഹിദ് കുടുംബ സംഗമം നടത്തി. ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ഠ മൂല്യങ്ങൾ എന്ന സംസ്ഥാന ക്യാമ്പയ്നിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. വണ്ടൂർ കെ.എൻ.എം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മുജാഹിദ് കുടുംബ സംഗമം നടത്തിയത്. ഷറഫിയ്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം സഹദുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. ഇ.പി.മുനീർ അധ്യക്ഷത വഹിച്ചു. ശരീഫ് തുറക്കൽ, യൂസുഫ് മദാരി, മുനീർ സ്വലാഹി, ഇ.പി.അബ്ദുൽ അസീസ്, മൂസക്കുട്ടി കാപ്പിൽ, പി.മെഹബൂബ് എന്നിവർ പങ്കെടുത്തു.