
തിരൂർ : പൈതൃകമെന്നത് പഴമയല്ലെന്നും വർത്തമാനകാലത്തെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുന്നതാണെന്നും കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി.അനന്തകൃഷ്ണൻ. സാഹിത്യത്തിലും കലയിലും പൈതൃകത്തിന് വലിയ സ്ഥാനമുണ്ടെന്നും മലയാള സർവകലാശാല സംസ്കാരപൈതൃക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതുർദിന സെമിനാറും സംസ്കൃതി പൈതൃകസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.