
വണ്ടൂർ: ഒരുലോഡ് നിറയെ സാധനങ്ങളുമായി കെ.സി.നിർമ്മല രണ്ടാം തവണയും കൊല്ലം പത്തനാപുരത്തുള്ള ഗാന്ധിഭവനിലേക്ക് പുറപ്പെട്ടു. ഇത്തവണ കിടപ്പുരോഗിക്കുള്ള വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമായിട്ടാണ് പുറപ്പെട്ടത്. വണ്ടൂർ കഫെ കുടുംബശ്രീ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ കെ.സി.നിർമല കഴിഞ്ഞ വർഷവും ഒരുലോഡ് സാധനങ്ങൾ ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. വണ്ടൂരിലുള്ള സുമനസ്സുകളുടെ സഹായത്തോടെയാണ് ഗാന്ധിഭവനിലേക്കാവശ്യമായ സാധനങ്ങൾ കെ.സി.നിർമല ശേഖരിച്ചത്.