meetings

വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ, ഹരിത കർമ്മസേനാംഗങ്ങളുടെ സംഗമം നടത്തി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ടി.കെ.ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.എൽ.എ എ.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്‌കർ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസ്, മികവ് തെളിയിച്ച പഞ്ചായത്തുകളേയും വ്യക്തികളേയും ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടന്നു. വൈസ് പ്രസിഡന്റ് ജെസ്സി ഇട്ടി, സ്ഥിരസമിതി അദ്ധ്യക്ഷരായ വി.ശിവശങ്കരൻ, അജിത നന്നാട്ട് പുറത്ത്, ടി . സുലൈഖ, ബി.ഡി.ഒ.വൈ.പി. മുഹമ്മദ് അഷ്റഫ്, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ, പോരുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുലൈഖ ലത്തീഫ്, പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷരായ പി.ജ്യോതി, ഇ.മഞ്ജുഷ എന്നിവർ പങ്കെടുത്തു.