adakka

ചങ്ങരംകുളം: സംസ്ഥാനത്തെ പ്രധാന അടക്ക വിപണ കേന്ദ്രങ്ങളിൽ ഒന്നായ ചങ്ങരംകുളത്തെ പി.വി.എം ഗ്രൂപ്പിന്റെ പുതിയ അടക്കാ മാർക്കറ്റ് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് എതിർവശത്ത് വിശാലമായ പാർക്കിങ് സൗകര്യത്തോടെയാണ് മാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. മാർച്ച് എട്ടിന് രാവിലെ 9.30ന് പൊന്നാനി എം.എൽ.എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷെഹീർ, വൈസ് പ്രസിഡന്റ് പ്രഭിത, ടി.സത്യൻ, ഓംപ്രകാശ് മിശ്ര തുടങ്ങിയവർ പങ്കെടുക്കും. പി.വി.മോഹനൻ, ആലിക്കുട്ടി പെലിശ്ശേരി, ഉണ്ണി പട്ടേരി, ബിജീഷ് പട്ടേരി, ഹരിദാസൻ പട്ടേരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.