meeting

ചങ്ങരംകുളം: കോക്കൂർ അൽഫിത്റ ഖുർആൻ പ്രീ സ്‌കൂൾ പത്താം വാർഷിക സമ്മേളനം ഡോ.പി.കെ.കമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സുഹ്രി, കുഞ്ഞഹമ്മദ് പന്താവൂർ, എം.വി.അഷ്റഫ് പള്ളികര, എം.അബ്ബാസലി, എം ഫസീല, കെ.വി.ഹസൻ പ്രസംഗിച്ചു. മൂന്ന് വർഷപഠനം (ഖത്തമുൽ ഖുർആൻ) പൂർത്തിയാക്കിയവർക്കുള്ള സനദ്ധാനം ഡോ.സജീന ഷുക്കൂർ നിർവ്വഹിച്ചു. പി.പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പഠനകലാമികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മൈമൂന ഫാറൂഖ്, ആമിനാ വെങ്കിട്ട, വി.കെ.ആയിഷ, പി.ഐ.റാഫിദ, സുൽഫത്ത് നസീഫ് ആശംസാപ്രസംഗം നിർവ്വഹിച്ചു.