nirmalyam

ചങ്ങരംകുളം: എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം പുറത്തിറത്തി അമ്പത് വർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി നിർമ്മിച്ച 'നിർമ്മാല്യം പി.ഒ'യുടെ ആദ്യപ്രദർശനം ഒൻപതിന് മാർസ് സിനിമാസിൽ നടക്കുമെന്ന് കാണി ഫിലിം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് ചങ്ങരംകുളം മാർസ് സിനിമാസിൽ നടക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ, ഐ.ഷണ്മുഖദാസ്, എം.സി.രാജനാരായണൻ, പി.വേണുഗോപാൽ, എം.ജി.ശശി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.