
ചങ്ങരംകുളം:നാടിന്റെ ഒരു പാട് കാലത്തെ സ്വപ്നമായ മൂക്കുതലയിലെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ബി.ജെ.പി.യുടെ പ്രതിനിധിയായ വാർഡ് മെമ്പറുടെ ഫോട്ടോ നോട്ടീസിൽ വെച്ചില്ലെന്നും പ്രധാനമന്ത്രി ആയുഷ് ഭാരത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്നും ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കുമെന്നും പ്രതിഷേധിക്കുമെന്നും നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ബിജെപിയുടെ വാദങ്ങൾക്കാണ് സിപിഎം വാർത്താ സമ്മേളനത്തിലൂടെ മറുപടി പറഞ്ഞത്. വി.വി.കുഞ്ഞുമുഹമ്മദ്,എം.അജയഘോഷ്, മിസിരിയ സെയ്ഫുദ്ദീൻ, ഒ.പി. പ്രവീൺ,ഇ.വി.അബ്ദുട്ടി, പി.വി.ഷൺമുഖൻ, ജബ്ബാർ കുറ്റിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.