
മലപ്പുറം: ഒതുക്കുങ്ങൽ ഗവണ്മെന്റ് എൽ.പി സ്‌കൂൾ നൂറ്റി പന്ത്രണ്ടാം വാർഷികവും അദ്ധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും പി.ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ശശീന്ദ്രൻ, അധ്യാപിക മീര എന്നിവർക്കുള്ള പി.ടി.എ യുടെ ഉപഹാരം എം.എൽ.എ കൈമാറി. പഴയ കാല ഹെഡ്മാസ്റ്റർമാരായ അയ്മുദു, കൃഷ്ണൻ,രാജൻ, അബ്ദുള്ള, അദ്ധ്യാപകരായ പട്ട മുഹമ്മദ് കുട്ടി, കുഞ്ഞിമൊയ്ദീൻ മൗലവി എന്നിവരെ കൂടി ആദരിച്ച ചടങ്ങിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുണിയൻ അബ്ദുൽ കരീം അദ്ധ്യക്ഷനായിരുന്നു.