
വണ്ടൂർ: ഈ വർഷം പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്കും സ്‌കൂൾ വിട്ടുപോകുന്ന കുട്ടികൾക്കും തക്കാരം തൽകി വണ്ടൂർ യത്തീംഖാന എൽ.പി.സ്‌കൂൾ. വർഷംതോറും നടത്തിവരാറുള്ള ഭക്ഷ്യമേളയാണ് ഈ വർഷം തക്കാരം എന്ന പേരിൽ വിപുലമായി ആഘോഷിച്ചത്
450 ഓളം വരുന്ന കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന അമ്പതോളം പലഹാരങ്ങൾ തുടങ്ങി വിഭവ സമൃദ്ധമായിരുന്നു തക്കാരം. രക്ഷിതാക്കളും തക്കാരത്തിൽ പങ്കെടുത്തു. അദ്ധ്യാപകരായ ആഷിക് മുസ്ലിയാരകത്ത്, മുഹമ്മദ് ഷെരീഫ്, ഇ.കെ.റംലത്ത്, ഇ.കെ.ഹവാസ്, മുർഷിദ് എന്നിവർ നേതൃത്വം നൽകി.