m-v-govindan

മലപ്പുറം: വന്യജീവി സംഘർഷത്തിന്റെ മറവിൽ ശവം റാഞ്ചിയെടുത്ത് രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലം കൺവെൻഷൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ ഇത്തരമൊരു സംഭവം നടന്നപ്പോൾ ആരും ശവം കൊണ്ട് കളിച്ചില്ല. കേന്ദ്രമാണ് നിയമത്തിൽ മൗലികമായ മാറ്റം വരുത്തി പരിഹാരം കാണേണ്ടത്. ക്ഷുദ്രജീവികളെ വെടിവച്ച് കൊല്ലാൻ അനുമതി കൊടുത്താലേ പരിഹാരമാവൂ. കോൺഗ്രസിന്റേത് കാപട്യമാണ്. തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ പ്രാവശ്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആളുകൾ വോട്ട് ചെയ്തത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുന്നത് വിദൂര സാദ്ധ്യതയാണ്. കാസർകോട്ടെ ബി.ജെ.പി സ്ഥാനാർത്ഥിയെ അവിടത്തെ ബി.ജെ.പിക്കാർക്ക് തന്നെ അറിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.