pk-kunjalikkutty

മലപ്പുറം: മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പിതാക്കന്മാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾക്കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ കാണൂ. പുച്ഛത്തോടെ രാഷ്ട്രീയ കേരളം തള്ളും. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകളുണ്ടാവില്ല. കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാവില്ല. പത്മജ ബി.ജെ.പിയിലേക്ക് പോയ അവസ്ഥയെ കോൺഗ്രസ് ധൈര്യപൂർവം നേരിടുകയാണ്. ആ ഉശിര് ജനം കാണുന്നുണ്ട്. അപ്പോൾ കോട്ടമല്ല, നേട്ടമാണ് ഉണ്ടാവുക. ബി.ജെ.പിക്ക് അത്ര പെട്ടെന്ന് ഇവിടെ വേരുണ്ടാക്കാനാവില്ല. അവർ സ്വാഭാവികമായും പല പരീക്ഷണവും നടത്തിനോക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ ഉണ്ടാകും.