
ചങ്ങരംകുളം: മൂക്കുതല വിങ്സ് അക്കാദമിയിൽ ഈ വർഷത്തെ മെറിറ്റ് ഡെ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സബിത വിനയകുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ചെറുകഥാകൃത്തും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. വടക്കേകാട് അക്ഷര കോളേജ് പ്രിൻസിപ്പൽ രാജൻ വിശിഷ്ടാതിഥിയായി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മറ്റു ലഹരികളിൽ നിന്നും വേറിട്ട് നിൽക്കാൻ ഇത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണെന്നും നല്ല വായനയിലൂടെ നല്ല വ്യക്തികളാകാമെന്നും സോമൻ ചെമ്പ്രേത്ത് പറഞ്ഞു. വിവിധ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവരെയും സ്‌പോർട്സ് മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും ഉപഹാരം നൽകി ആദരിച്ചു. അദ്ധ്യാപകരായ ഫൈസൽ, പ്രകാശ് എന്നിവർ സംസാരിച്ചു.