
വേങ്ങര: അമ്പലമുണ്ടാക്കിയതിന്റെ കണക്കല്ല മറിച്ച് ജനങ്ങൾക്കു വേണ്ടി എന്തു ചെയ്തു എന്നാണ് നരേന്ദ്ര മോദി പറയേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വേങ്ങര പി.പി.ഹാൾ അങ്കണത്തിൽ വി.വസീഫിന്റെ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ കെ.നയീം അദ്ധ്യക്ഷനായി.
സ്ഥാനാർത്ഥി വി.വസീഫ്, എ.ഐ.വൈ.എഫ് അഖിലേന്ത്യാ കമ്മറ്റി അംഗം അഡ്വ.കെ.കെ.സമ്മദ്, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി കെ.വി. ബാലസുബ്രഹ്മണ്യൻ, ആർജെഡി സംസ്ഥാന സെക്രട്ടറി എം.സിദ്ധാർത്ഥ് ,ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് തയ്യിൽ സമ്മദ് ,മുസ്തഫ കടമ്പോട്, സബാഹ് കുണ്ടു പുഴക്കൽ, സതീഷ് എറമങ്ങാട് തുടങ്ങിയവർ സംസാരിച്ചു.