vanitha-dinam

ചുങ്കത്തറ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനം വിപുലമായി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പുഷ്പവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ അദ്ധ്യക്ഷം വഹിച്ചു.നിലമ്പൂർ ബ്ലോക്ക് പരിധിയിലെ എല്ലാ ആശാ വർക്കർമാരെയും ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി, ജില്ലാ പഞ്ചായത്തിന്റെ മെമ്പർ ഷെറോണ റോയ്, ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ജോർജ്, സീനത്ത് നൗഷാദ്, അനിജ സെബാസ്റ്റ്യൻ, സി.കെ.സുരേഷ്, ബാബു ഏലക്കാടൻ ,ഷേർളി എന്നിവർ പ്രസംഗിച്ചു. ആശവർക്കർമാരുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.