march

വണ്ടൂർ: ബീവറേജ് നാട്ടിൽ വേണ്ടെന്ന ആവശ്യവുമായി സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ വണ്ടൂർ അത്താണിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇരുന്നൂറോളം വരുന്ന സ്ത്രീകളും കുട്ടികളും പ്രതിഷേധവുമായി എത്തിയത്.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ സമാധാനം നിലനിർത്താൻ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രദേശത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. പ്രദേശത്തെ സ്ത്രീ ശക്തി കൂട്ടായ്മയുടെ നേതൃത്യത്തിലെ രണ്ടാമത്തെ മാർച്ചാണിത്. കെ.പി.ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. രോഷ്നി കെ.ബാബു, കെ.എം.പ്രസീത, കെ.അനിമോൾ, സി.റംലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വണ്ടൂർ പൊലീസ് ഒൗട്ട് ലെറ്റിന് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.