
വള്ളിക്കുന്ന്: യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന യു.കലാ നാഥന്റെവേർപാട് സമൂഹത്തിന് തീരാനഷ്ടമാണെന്നും കൃത്യമായ ദർശനം മുമ്പോട്ടുവെക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു യു.കലാനാഥനെന്നും അനുശോചന പ്രമേയത്തിലൂടെ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഇ. നരേന്ദ്രദേവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം സ്വരാജ് ,ഇ.എൻമോഹൻദാസ്, വി,പി,സോമസുന്ദരൻ,ഒ. ഭക്തവത്സലൻ, എ.കെ അബ്ദുറഹിമാൻ ,കെ.പി.മുഹമ്മദ് എന്നിവർ അനുശോചനപ്രസംഗം നടത്തി.