ifthar

വണ്ടൂർ: തിരുവാലി പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവിന് കീഴിലുള്ള മുഴുവൻ കിടപ്പ് രോഗികൾക്കും തിരുവാലി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി എരിയാട് യൂണിറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ഹുസൈൻ ഹാജി പാലിയേറ്റീവ് ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. എല്ലാ വർഷവും റംസാനിലും ഓണത്തിനും കിടപ്പിലായ രോഗികൾക്ക് കിറ്റുകൾ നൽകാറുണ്ട്. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം എ.കെ.സജീസ്, മഹല്ല് ഖാസി മഹല്ല് ഖാസി അബ്ദുൽ ഹകീം ലത്തീഫി, പാലിയേറ്റീവ് സെക്രട്ടറി വിജയകുമാർ, കെ.ശംസുദ്ധീൻ, എം.റഫീഖ് ബദ്റുദ്ധീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.