adaram

കോട്ടക്കൽ: സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.സ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. മുംതാസിനെ വനിതാ ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മലപ്പുറം റൂറൽ സൂപ്പർവൈസറായ മുംതാസ് സർവീസിൽ എത്തും മുമ്പ് രാഷ്ട്രീയ സാംസ്‌കാരിക വനിതാ ശാക്തീകരണ പ്രവർത്തന മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു. കോട്ടക്കൽ കോട്ടൂർ സ്വദേശിനിയായ ടി.വി മുംതാസ് കോട്ടക്കൽ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വനിതാ ദിനത്തിൽ മുസ്ലിം യൂത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ഖലീൽ സ്‌നേഹോപഹാരം നൽകി ആദരിച്ചു.