adaram

കോട്ടക്കൽ: ലോകവനിതാദിനത്തിൽ വനിതകളായ ഹരിത കർമ്മ സേനാംഗങ്ങളെ പുതുപ്പറമ്പ് സേക്രട്ട് ഹാർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ ആദരിച്ചു. സ്ത്രീകൾ ഒരുപാട് വിവേചനം നേരിടുന്ന ഈ കാലഘട്ടത്തിലും ഒരു ഹരിത കർമ്മ സേനാംഗം എന്ന ജോലി വളരെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്ന പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിക്കൊണ്ട് വളരെ ധൈര്യപൂർവ്വം തന്റെടത്തോടുകൂടി ഹരിത കർമ്മ സേനാംഗമായി പ്രവർത്തിക്കാൻ മുന്നോട്ടുവന്ന ഓരോ ഹരിത കർമ്മ സേന അംഗങ്ങളായ വനിതകളെയും യോഗം അഭിനന്ദിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ ഉദ്ഘാടനം ചെയ്തു.