cycle

കോട്ടക്കൽ: കോട്ടക്കൽ ജി.എം.യു.പി. സ്‌കൂളിൽ പൊതുവിജ്ഞാന മെഗാ ക്വിസ്സ് നടത്തി. എൽ.പി വിഭാഗത്തിൽ ആയിശ ഒന്നാം സ്ഥാനവും നൈലമസൂദ്, നിവേദിത യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ കെ.കെ.മുഹമ്മദ് ഷാമിൽ ഒന്നാം സ്ഥാനം നേടി. ഫാത്തിമ ഫിദ, ഷെസ ഷറിൻ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി വിജയികൾക്കുള്ള ജിദ്ദ കെ.എം.സി സി ചാപ്റ്റർ, ഫ്രന്റ്സ് സൈക്കിൾ മാർട്ട് കോട്ടക്കലും സ്‌പോൺസർ ചെയ്തിട്ടുള്ള സൈക്കിളുകൾ വിതരണം ചെയ്തു. ജിദ്ദ കെ.എം.സി. സി ഭാരവാഹികളായ കാലൊടി മൂസ ഹാജി, കുഞ്ഞിപ്പ ഹാജി, അഷ്റഫ്,മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, മുജീബ് റഹ്മാൻ, മുസ്തഫ, ഫൗസിയ,ആസ്യ, ജസ്ല,ശ്രീലത, ഹബീബ് ജഹാൻ, ശൈബ മായ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പ്രഹ്ളാദ് കുമാർ സ്വാഗതവും സീമ നന്ദിയും പറഞ്ഞു.