തൃശൂർ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) വിമൻസ് വിംഗിന്റെ കേരള ഘടകം വിയ്യൂർ വനിത ജയിലിലെ തടവുകാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനകളിലൂടെയും പ്രചോദനാത്മക സംഭാഷണങ്ങളിലൂടെയും വനിതാ അന്തേവാസികളുടെ ക്ഷേമവും ശാക്തീകരണവും അഭിസംബോധന ചെയ്യുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഡോ. ജഗതിയുടെ നേതൃത്വത്തിൽ ഡോ. അലീന പോൾ, ഡോ.അജിത, ഡോ. രേഖ ഉണ്ണി, ഡോ.രമ രാംകുമാർ, ഡോ.ലത ടി. മേനോൻ എന്നിവർ പങ്കെടുത്തു