
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റുകളുടെ നേതൃത്വത്തിൽ പറവകൾക്ക് നീർകുടം സ്ഥാപിച്ചു. മണ്ഡലം തല തുടക്കം മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പാണക്കാട് വെച്ച് നിർവ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ.സലാം, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ഷരീഫ്, ട്രഷറർ കെ.പി സവാദ്, വൈസ് പ്രസിഡന്റുമാരായ എസ്. അദിനാൻ, വി. സൈഫുള്ള, ബാസിഹ് മോങ്ങം, സലാം വളമംഗലം, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ, റസാഖ് പന്തല്ലൂർ, മൻസൂർ പാണക്കാട് നേതൃത്വം നൽകി.