
മലപ്പുറം: മലപ്പുറം കുന്നുമ്മൽ എം.എൽ.പി സ്‌കൂളിന്റെ 101 ാം വാർഷികവും പഠനോത്സവവും പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി തേൻമൊഴിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മലപ്പുറം മുനിസിപ്പൽ പൊതുമരാമത്ത് ചെയർപേഴ്സൺ ആയിശാബീ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് റഫീഖ് തറയിൽ, ഹാരിസ് ആമിയൻ, കെ. അബ്ദുൽ ലത്തീഫ്, എ.കെ.മുമ്മദ് ഷബീർ, വി.ജൗഹറ, സി.എച്ച്.ഇർഫാൻ, സി.എച്ച്.അഹ്സന, റയാന, സിന്ധു, എം.ടി.എ പ്രസിഡന്റ് കെ. സുലൈഖ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്റ്റർ എം.സബിത സ്വാഗതവും പ്രോഗ്രാം കൺവീനർ എ.പി.അബ്ദുൽ അലി നന്ദിയും പറഞ്ഞു.