camp

തിരുന്നാവായ: എടക്കുളം ജി.എം.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒരുമ 2024' ദ്വിദിന സഹവാസ ക്യാംപ് സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ കൂടപ്പാട്ടിൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവയാനി മാമ്പറ്റ, ഗ്രാമ പഞ്ചായത്തംഗം ഇ.പി.മൊയ്തീൻകുട്ടി, പ്രധാനാദ്ധ്യാപിക യു.പ്രമീള സംസാരിച്ചു. പാവകൾക്കു പറയാനുളളത് എന്ന പാവനാടകം അരങ്ങേറി.