
മലപ്പുറം: സർക്കാറിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ പുൽപ്പറമ്പ്-കുറുവട്ടിശ്ശേരി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.94.70 ലക്ഷം രൂപ ഹാർബർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുസുഫ് കൊടിയേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌കർ കോറാട്, അസിസ്റ്റന്റ് എഞ്ചിനീയർ പ്രണവ് മലോൽ, ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി, വാർഡ് അംഗങ്ങളായ അലവി മുക്കാട്ടിൽ, സലീന ഉപ്പത്തിൽ പങ്കെടുത്തു.