
പെരുമ്പടപ്പ്: സാധരണക്കാരന്റെ ആശ്രയമായ സപ്ലൈകോ സബ്സിഡി സാധനങ്ങൾക്കെല്ലാം കുത്തനെ വില കൂട്ടിയതിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. സർക്കാരിന് ലാഭം കൊയ്യാനല്ല സാധാരണക്കാരന് ആശ്വാസമാകാനാണ് സപ്ലൈകോ പോലയുള്ള പൊതു വിതരണ സംവിധാനങ്ങളെന്നും അത് തകരാതെ കാത്ത് സൂക്ഷിക്കേണ്ടത് ഭരണം നടത്തുന്നവരുടെ ഉത്തരവാദിത്തമാണന്ന് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി പറഞ്ഞു. വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പുത്തൻ പള്ളി സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ കാസിം അദ്ധ്യക്ഷത വഹിച്ചു. മുനീറ, ആർ.സലാഹുദ്ധീൻ, സി.കെ.ഹസ്സൻ, ഹംസു പാലപ്പെട്ടി എന്നിവർ പ്രസംഗിച്ചു. കബീർ പാലപ്പെട്ടി സ്വാഗതവും നൗഷാദ് യാഹു നന്ദിയും പറഞ്ഞു.