anganavadi

പൊന്നാനി: പെരുമ്പടപ്പ് ബ്ലോക്ക് വാർഷിക പദ്ധതിയിൽ സ്മാർട്ട് അംഗൻവാടിയാക്കി മാറ്റിയ പെരുമ്പടപ്പ് അയിരൂർ അംഗൻവാടി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കുമാരി എ.എച്ച്.റംഷീന ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സൗദാ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻ വാദികളും ശിശുസ്മാർട്ടാക്കി ശിശു സൗഹൃദ ഇടങ്ങളാക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് ഒത്തുകൂടാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് ഉൽഘാടന പ്രസംഗത്തിൽ റംഷീന അറിയിച്ചു .
വാർഡ് മെമ്പർ ശാന്തകുമാരൻ സ്വാഗതം പറഞ്ഞു. പൊതുപ്രവർത്തകനായ ജലീൽ ആശംസകൾ അറിയിച്ചു. സലോച നന്ദി അറിയിച്ചു.