book

കോട്ടക്കല്‍: സൃഷ്ടിപഥം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാവ്യസമാഹാരം' നിള പാടുമ്പോള്‍' സിനിമാ നടനായ വി.കെ ശ്രീരാമന്‍ മലപ്പുറം സൃഷ്ടിപഥം കോര്‍ഡിനേറ്റര്‍ ബിനു സനലിന് നല്‍കി പ്രകാശനം ചെയ്തു. കോട്ടക്കല്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മലപ്പുറം യൂണിറ്റ് പ്രസിഡന്റ് ശശി കണ്ണമംഗലം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി റഷീദ് വെളിയങ്കോട് സ്വാഗതവും ശ്രീകുമാര്‍ മേനോന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ എടപ്പാള്‍ സുബ്രഹ്മണ്യം,കുമാരി തീര്‍ത്ഥ സത്യന്‍, ഫൈസല്‍ കന്‍മനം ,ഉൃ.മുരളീധരന്‍,കോട്ടക്കല്‍ മുരളി മാഷ് എന്നിവരെ ആദരിച്ചു കൂടാതെ രുദ്രന്‍ വാരിയത്ത്,ശശി കണ്ണമംഗലം, അംബികാ ഏലംകുളം എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും വി.കെ.ശ്രീരാമന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ മലപ്പുറത്തെ നിരവധി കവികളും പങ്കെടുത്തു.