
കോട്ടക്കൽ: കാടാമ്പുഴ കരേക്കാട് ചിത്രംപള്ളി ജി.എൽ.പി സ്‌കൂളിന്റെ അൻപത്തിഒന്നാം വാർഷിക ആഘോഷവും സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം സ്‌കൂളിന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് പ്രീപ്രൈമറിക്കായ് സജ്ജീകരിച്ച വർണകൂടാരത്തിന്റെ ഉത്ഘാടന കർമ്മവും സ്‌കൂൾ അങ്കണത്തിൽ നടന്നു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി.കുഞ്ഞിമുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നജ്മത്ത് പാമ്പലത്ത്, ബ്ലോക്ക് മെമ്പർ പി.വി.നാസിബുദ്ധീൻ, വാർഡ് മെമ്പർ ഉമറലി കരേക്കാട്, മുഫീദ അൻവർ, ടി.വി.റാബിയ എന്നിവർ സംസാരിച്ചു.