
കുറ്റിപ്പുറം: കഞ്ഞി തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽ വെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. കുഞ്ഞിന് രാവിലെ കഞ്ഞി കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വളാഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ കുഞ്ഞ് മരണത്തിനു കീഴടങ്ങി. പൊലീസിന്റെയും സന്നദ്ധ സേനയുടെയും നേതൃത്വത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ആംബുലൻസിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.