
പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചിലവഴിച്ചു പണി പൂർത്തീകരിച്ച ബഡ്സ് സ്‌കൂൾ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ടി.അഷ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാലകത്ത് ഷൗക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.പി ഉണ്ണി, എം.ആർ മനോജ്, ഹുസൈൻ മടാല, ഷെഷാദ് ടി, അജിത് മാസ്റ്റർ, എം.എ.പി വാസുദേവൻ, നൗഷാദ് താമരശ്ശേരി, പി.പുരുഷോത്തമൻ, രമ്യ മാണിതൊടി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. കുഞ്ഞിരാമൻ, കെ.ആയിഷ, കുടുംബശ്രീ കോഡിനേറ്റർ മുഹമ്മദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു.