തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ 2013-2022 കാലയളവിൽ

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഒത്തുചേരൽ 'തിരികെ വരാൻ നേരമായ് ' എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി ഡോ. അശോക് എ. ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ ,നിർവ്വാഹക സമിതി അംഗം ഡോ. ആർ. ധന്യ, യൂണിയൻ ചെയർപെഴ്സൺ ഒ. ശ്രീകാന്ത്, ഡോ. ജി. സജിന, ഡോ. കെ.വി. ശശി, പൊതുസഭാംഗം കെ.പി. കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു. ഭാവന ഭാഗ്യനാഥ് (പ്രസിഡന്റ് ) ,ജിനു കെ. മാത്യു (വൈസ് പ്രസിഡന്റ്), പി.കെ. സുജിത്ത് (സെക്രട്ടറി ), സരൂപ ലംബോദരൻ (ജോ. സെക്രട്ടറി) എന്നിവടങ്ങുന്ന 22 അംഗ കമ്മിറ്റി ചുമതലയേറ്റു. ചടങ്ങിൽ സംഘാടക സമിതി രക്ഷാധികാരികളായ ഡോ. കെ. ബാബുരാജൻ സ്വാഗതവും ഡോ.കെ.ശുഭ നന്ദിയും പറഞ്ഞു.