
വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിദ്യാർത്ഥിക്കൾക്ക് ലാപ് ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡിഗ്രി, പി.ജി, പ്രൊഫഷനൽ കോഴ്സ്,പോളി ഡിപ്ലോമ,വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ് വിതരണം ചെയ്യുന്നത്. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി 16 വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വിലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.