seminar

എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ വാർഡുതല സമിതി അംഗങ്ങൾക്ക് 'സ്ത്രീ സുരക്ഷിത സമൂഹം സാധ്യമോ?'എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിനസെമിനാറും ചർച്ചയും സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വീണ സ്വാഗതം പറഞ്ഞു. ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എം.ശ്രുതി മുഖ്യാതിഥി ആയിരുന്നു. തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ സിന്ധുരാജൻ, അബ്ദുൽ കരീം, ബുഷ്ര, ഹഫ്സത്ത്, സരസ്വതി, റൈഹാനത്ത്, സി.ഡി.എസ് ചെയർപേഴ്സൺ എലിസബത്ത് മാത്യു എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ലിൻസി ജോസഫ് സംസാരിച്ചു. മഹിളാസമഖ്യ സൊസൈറ്റിയുടെ ക്ലസ്റ്റർ റിസോഴ്സ് പേഴ്സൺ സാജിത നന്ദി പറഞ്ഞു.വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ പങ്കെടുത്തു.