
കോട്ടക്കൽ: സ്ഥാപനങ്ങളിലെ ഗ്രീൻ പ്രോട്ടോകോൾ, ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രേഡിംഗിൽ എഗ്രേഡും എപ്ലസ് ഗ്രേഡും ലഭിച്ച കോട്ടക്കൽ നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ ഡോ.ഹനീഷ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ മുഹമ്മദലി അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർമാർ, കുടുംബശ്രീ, ഐ.സി.ഡി.എസ് ആശാവർക്കർമാർ നഗരസഭ ഉദ്യോഗസ്ഥർ വിവിധസ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.