driving

മലപ്പുറം: അശാസ്ത്രീയമായ ഡ്രൈവിംഗ് പരിഷ്‌ക്കാരം നടപ്പിലാക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുനർചിന്തനം നടത്തണമെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എല്ലാ ആർ.ടി ഓഫീസിന് മുന്നിലും ധർണ്ണ നടത്താനും തീരുമാനിച്ചതായി പാലോട് രവി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണി കണ്ണൂർ, നൈസാം കരുനാഗപ്പള്ളി, ഐ.എ.ജവാദ്, ഹനീഫ അലിസത്ത്, മൂസ്സ പരന്നേക്കാട്, ദാസൻ തിരൂർ, സൗമിനി മോഹൻദാസ്, ശശീന്ദ്രൻ, വിനോദ് പ്രകാശൻ എന്നിവർ സംസാരിച്ചു.