ചങ്ങരംകുളം: ചങ്ങരംകുളം കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവം 19ന് നടക്കും. 12ന് വൈകീട്ട് കൊടിയേറ്റവും തുടർന്ന് കളംപാട്ടും ചുറ്റുവിളക്കും ഉണ്ടായിരിക്കും. 15ന് ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപരിപാടികളുടെ ഉദ്ഘാടനം സാഹിത്യക്കാരൻ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്യും. ബെന്നി ജേക്കബ് ( ഇൻസ്പെക്ടർ ഓഫ് പോലീസ് ചങ്ങരംകുളം ) വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് 19 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ 10 വരെ കലാപരിപാടികൾ നടക്കും. പരിപാടിയൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.