sports-kit
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ക്ലബുകൾക്ക് നൽകുന്ന സ്‌പോർട്സ് കിറ്റ് മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക കൈമാറുന്നു

മഞ്ചേരി: നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ക്ലബുകൾക്ക് സ്‌പോർട്സ് കിറ്റ് വിതരണം ചെയ്തു. 'ആൽഫ' പദ്ധതിയുടെ ഭാഗമായി 'ലൈൻ അപ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. രജിസ്റ്റർ ചെയ്ത 50 ക്ലബുകൾക്ക് ഫുട്‌ബോൾ, ക്രിക്കറ്റ് ബാറ്റ്, ഷട്ടിൽ ബാറ്റ് അടങ്ങുന്ന കിറ്റാണ് നൽകിയത്. ചെയർപേഴ്സൻ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. വെസ് ചെയർമാൻ വി.പി.ഫിറോസ് അദ്ധ്യക്ഷനായി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക മുഖ്യാതിഥായി.
സ്ഥിരംസമിതി അദ്ധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.എം.എൽസി, സി.സക്കീന, എൻ.കെ.ഖൈറുന്നീസ പങ്കെടുത്തു.